Barcelona vs Benfica: 10 പേരുമായി കളിച്ച് പൊരുതി ജയിക്കാമോ? ഞങ്ങൾക്ക് സാധിക്കും, ചാമ്പ്യൻസ് ട്രോഫിയിൽ ബെൻഫിക്കയ്ക്കെതിരെ മിന്നുന്ന ജയം സ്വന്തമാക്കി ബാഴ്സ

അഭിറാം മനോഹർ

വ്യാഴം, 6 മാര്‍ച്ച് 2025 (13:14 IST)
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യപാദത്തില്‍ ബെന്‍ഫിക്കയ്‌ക്കെതിരായ ആവേശകരമായ മത്സരത്തില്‍ വിജയിച്ച് എഫ് സി ബാഴ്‌സലോണ. മത്സരത്തിന്റെ ഭൂരിഭാഗ സമയത്തും 10 പേരുമായി കളിച്ചാണ് ബാഴ്‌സയുടെ വിജയം. മത്സരത്തിന്റെ 61മത്തെ മിനിറ്റില്‍ റാഫീഞ്ഞ നേടിയ ഗോളാണ് മത്സരത്തിന്റെ വിധി നിശ്ചയിച്ചത്. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച ബാഴ്‌സയുടെ ഹോം ഗ്രൗണ്ടിലാണ് നടക്കുക.
 
മത്സരത്തിന്റെ 22മത്തെ മിനിറ്റില്‍ വാംഗലിസ് പാവ്‌ലിഡിസിനെ വീഴ്ത്തിയതിന് ബാഴ്‌സയുടെ 18കാരനായ ഡിഫന്‍ഡര്‍ പൗ കുബാര്‍സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. തുടര്‍ന്ന് 10 പേരായി ചുരുങ്ങിയ ബാഴ്‌സക്കെതിരെ കടുത്ത ആക്രമണമാണ് ബെന്‍ഫിക്ക നടത്തിയത്. 26 ഷോട്ടുകളാണ് ബാഴ്‌സയ്ക്ക് നേരെ ബെന്‍ഫിക്ക താരങ്ങള്‍ ഉയര്‍ത്തിയത്. ടീമിനെ വിജയത്തിലെത്തിക്കാന്‍ ഗോള്‍കീപ്പര്‍ ബോയ്‌സിക് ഷ്‌സെസ്‌നിയുടെ സേവുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍