Barcelona vs Valencia:വലൻസിയയുടെ വല നിറച്ച് ബാഴ്സലോണ, അടിച്ചുകൂട്ടിയത് 7 ഗോളുകൾ

അഭിറാം മനോഹർ

തിങ്കള്‍, 27 ജനുവരി 2025 (13:13 IST)
Barcelona vs Valencia
ലാലിഗയില്‍ വലന്‍സിയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ബാഴ്‌സലോണ. 7-1നാണ് വലന്‍സിയയെ ഫ്‌ളിക്കിന്റെ പിള്ളേര്‍ തോല്‍പ്പിച്ചത്. വിജയത്തോടെ പോയന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കാനും ബാഴ്‌സയ്ക്കായി. ആദ്യ പകുതിയില്‍ ഫെര്‍മിന്‍ ലോപ്പസ് 2 ഗോളുകളോടെ ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയിരുന്നു. തുടര്‍ന്ന് ഫ്രാങ്കി ഡി യോങ്, ഫെറാന്‍ ടോറസ്, റാഫിഞ്ഞ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരും ബാഴ്‌സയ്ക്കായി ഗോള്‍ കണ്ടെത്തി.
 
വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം 7 ആക്കി കുറയ്ക്കാന്‍ ബാഴ്‌സയ്ക്കായി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡുമായി 3 പോയിന്റെ വ്യത്യാസമാണ് ബാഴ്‌സയ്ക്കുള്ളത്. അതേസമയം ലീഗില്‍ പത്തൊമ്പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വലന്‍സിയ റിലഗേഷന്‍ ഭീഷണിയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍