ഗിന്നസ് റെക്കോര്‍ഡ് പരിപാടിക്കായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഉപയോഗിച്ചതിന് പിന്നാലെ മോശമായ പിച്ച് മത്സരത്തിന് സന്നദ്ധമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ ഒഡീഷ എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. നൃത്തപരിപാടിക്കായി പതിനായിരത്തോളം പേര്‍ കയറിയതും വാഹനമെത്തിയതുമാണ് പിച്ച് നാശമാകാന്‍ കാരണമായത്. നൃത്ത പരിപാടിക്കായി കേരള ബ്ലാസ്റ്റേഴ്‌സ് അനുവാദം നല്‍കിയിരുന്നെങ്കിലും മത്സരം നടക്കുന്നയിടം സുരക്ഷിതമാക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.