ക്രിക്കറ്റ് ലോകത്ത് എക്കാലവും ആരെകൊണ്ടും തകര്‍ക്കാനാവില്ലെന്ന് തോന്നിപ്പിക്കുന്ന പല റെക്കോര്‍ഡുകളും പിറക്കാറുണ്ട്. ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 100 സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോര്‍ഡ്, 800 ടെസ്റ്റ് വിക്കറ്റുകളെന്ന മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡ്, ഡോണ്‍ ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി. അക്കൂട്ടത്തില്‍ പെടുത്തിയിരുന്ന ഒന്നാണ് വെസ്റ്റിന്‍ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന നേട്ടവും. എന്നാല്‍ സിംബാബ്വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബ്രയാന്‍ ലാറയുടെ 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തെറിയാനുള്ള അവസരം ലഭിച്ചിട്ടും അത് കൈവിട്ട് കളഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരമായ വിയാന്‍ മുള്‍ഡര്‍.