ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് പ്രീ ക്വാർട്ടർ കടമ്പ, രണ്ടാം പാദ മത്സരത്തിൽ എതിരാളികൾ ബെൻഫിക്ക

അഭിറാം മനോഹർ

ചൊവ്വ, 11 മാര്‍ച്ച് 2025 (16:32 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനായി ബാഴ്‌സലോണ ഇന്നിറങ്ങുന്നു. രാത്രി 11:15ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയാണ് എതിരാളികള്‍. 2025ല്‍ ഇതുവരെ ഒരു പരാജയം പോലും അറിയാതെയാണ് ബാഴ്‌സലോണയുടെ കുതിപ്പ്. ബെന്‍ഫിക്കയുമായി വിജയിക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ കടമ്പ വിജയിച്ച് അവസാന എട്ടിലെത്താന്‍ ബാഴ്‌സയ്ക്ക് സാധിക്കും.
 
റൗണ്ട് 16ലെ ആദ്യപാദ സെമിയില്‍ ബെന്‍ഫിക്കയ്‌ക്കെതിരെ 1-0ന് വിജയിക്കാന്‍ ബാഴ്‌സയ്ക്കയിരുന്നു. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നതിനാല്‍ ബാഴ്‌സയ്ക്ക് കളിയില്‍ മുന്‍തൂക്കമുണ്ട്. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ മത്സരം തത്സമയം കാണാനാകും. സോണി ലിവ് ഒടിടിയിലും മത്സരം ലഭ്യമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍