ലൂണ മികച്ച ലീഡർ, പ്രശ്നങ്ങൾ പണ്ടെ തന്നെ ഒത്തുതീർപ്പായെന്ന് നോഹ സദോയി

അഭിറാം മനോഹർ

തിങ്കള്‍, 10 മാര്‍ച്ച് 2025 (20:27 IST)
ധാരാളം ആരാധകരുള്ള ടീമാണെങ്കിലും ഒരൊറ്റ തവണ പോലും ഐഎസ്എല്‍ ട്രോഫിയില്‍ മുത്തമിടാനുള്ള ഭാഗ്യം കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടായിട്ടില്ലാ. പലതവണ കപ്പിനും ചുണ്ടിനും ഇടയിലാണ് അവസരം നഷ്ടമായത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പാതിവഴിയിലെ പുറത്തായി കഴിഞ്ഞു. ഇപ്പോഴിതാ സീസണിനിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുമായുണ്ടായ തര്‍ക്കത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറായ നോഹ സദോയി.
 
കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കിയ ആ സംഭവത്തെ പറ്റി നോഹ പറയുന്നത് ഇങ്ങനെ. ഇതെല്ലാം ഒരു നിമിഷത്തിന്റെ ആവേശത്തില്‍ സംഭവിക്കുന്നതാണ്. ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങള്‍ മുതിര്‍ന്ന പുരുഷന്മാരും ടീമംഗങ്ങളുമാണ്. അത് തെറ്റായ ആശയവിനിമയമായിരുന്നു. ആ നിമിഷത്തിന്റെ ചൂടില്‍ സംഭവിച്ചതാണ്. മത്സരശേഷം അതിനെ പറ്റി ഞങ്ങള്‍ സംസാരിച്ചിരുന്നു. ലൂണ മികച്ച നേതാവും നല്ലൊരു ടീം മേറ്റുമാണ്. ഈ പ്രശ്‌നം അന്ന് തന്നെ അവസാനിച്ചു. നോഹ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍