ഐഎസ്എല്‍ പതിനൊന്നാം സീസണിന്റെ ആരവം ഉയരുന്നതിനിടയില്‍ ഐഎസ്എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സിനായി നേടികൊടുക്കുകയാണ് തന്റെ സ്വപ്നമെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയന്‍ ലൂണ. തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന ക്ലബിന് കിരീടം നേടികൊടുക്കുന്ന ആദ്യ ക്യാപ്റ്റനാവുക എന്നത് വലിയ സ്വപ്നമാണെന്നാണ് ലൂണ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയത്.
ക്ലബിന് വേണ്ടി ഒരു കപ്പ് നേടുന്ന ആദ്യ നായകനാകണമെന്നാണ് ആഗ്രഹം. ബ്ലാസ്റ്റേഴ്‌സിനായി ഒരു ട്രോഫി നേടുക എന്നത് ഒരു വ്യക്തിപരമായ ലക്ഷ്യം കൂടിയാണ്. കാരണം ആ ഒരു നിമിഷത്തിനായാണ് നമ്മളെല്ലാവരും കാത്തിരിക്കുന്നത്. ഒരു ട്രോഫിക്ക് വേണ്ടി ക്ലബ് കഴിഞ്ഞ 11 വര്‍ഷമായി കാത്തിരിക്കുകയാണ്. അതിന്റെ അര്‍ഥം ഞങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു ലക്ഷ്യമാണുള്ളത്. ലൂണ പറഞ്ഞു.