Sahal Abdul Samad,Mohun Bagan,ISL
മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ നിര്‍ണായക ഗോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് ഐഎസ്എല്‍ പോരാട്ടത്തിന്റെ ഫൈനലില്‍. ഇരുപാദങ്ങളിലും നടന്ന സെമി പോരാട്ടങ്ങളില്‍ ഒഡീഷ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഫൈനലുറപ്പിച്ചത്. ആദ്യ പാദ പോരാട്ടത്തില്‍ ഒഡീഷ സ്വന്തം തട്ടകത്തില്‍ 2-1ന് വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദമത്സരത്തില്‍ മോഹന്‍ ബഗാന്‍ 2-0ത്തിന് ഒഡീഷയെ പരാജയപ്പെടുത്തുകയായിരുന്നു.