തല്ലുമല നടന്‍ ഇനി സംവിധായകന്‍ ! ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ പുത്തന്‍ പടം വരുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (12:12 IST)
തല്ലുമല സിനിമ കണ്ടവര്‍ മണവാളന്‍ വസീമിനെയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെയും മറന്നുകാണില്ല. ആ ടീമിലെ നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ഇപ്പോള്‍ സംവിധായകനാകുന്നു.ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പതിനേഴാമത് സിനിമയിലൂടെ ആദ്യമായി സംവിധായകന്‍ തൊപ്പി അണിയുകയാണ് നടന്‍.
 
അഞ്ചാം പാതിരാ എന്ന സിനിമയില്‍ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി ഓസ്റ്റിന്‍ വര്‍ക്ക് ചെയ്തിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും ഓസ്റ്റിന്‍ അഭിനയിച്ചിട്ടുണ്ട്.
തല്ലുമാല എഡിറ്ററായിരുന്ന നിഷാദ് യൂസഫ് ആണ് പുതിയ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍