ഹണി റോസിന്റെ 'റേച്ചല്‍' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്

ശനി, 16 സെപ്‌റ്റംബര്‍ 2023 (15:50 IST)
ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. 
ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു.ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ, എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 
ചന്ദ്രു ശെല്‍വരാജ് ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍