അജിത്തിനും മാധവനും കിട്ടിയില്ല, നായകനായത് അനൂപ് മേനോന്‍! ഒടുവില്‍ നടനെ തേടി സംസ്ഥാന അവാര്‍ഡ്

കെ ആര്‍ അനൂപ്
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (09:16 IST)
2008ല്‍ പുറത്തിറങ്ങിയ അനൂപ് മേനോന്‍ ചിത്രമാണ് തിരക്കഥ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അനൂപ് മേനോന്‍ തന്നെയായിരുന്നു. പ്രിയാമണി, പൃഥ്വിരാജ്, സംവൃത സുനില്‍ തുടങ്ങിയവര്‍ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയിലേക്ക് ആദ്യം നായകനായി ആലോചിച്ചത് തമിഴ് നടനായ അജിത്തിനെയോ മാധവനെയോ ആയിരുന്നുവെന്ന് വെളിപ്പെടുത്തി അനൂപ് മേനോന്‍.
 
അജിത്തിനെയോ മാധവനെയോ കൊണ്ടുവന്ന് തമിഴ്, മലയാളം ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രമായി പുറത്തിറക്കാന്‍ ആയിരുന്നു ആദ്യം നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അത് അനൂപ് മേനോനിലേക്ക് എത്തുകയായിരുന്നു.
 
 നായക കഥാപാത്രം ചെയ്യാമെന്ന് അനൂപ് മേനോന്‍ മനസ്സില്‍ പോലും വിചാരിച്ചിരുന്നില്ല. ഏതെങ്കിലും ക്യാരക്ടര്‍ റോള്‍ ചെയ്യാമെന്ന് ആയിരുന്നു നടന്‍ മനസ്സില്‍ കരുതിയത്. മാധവന്റെ ഡേറ്റില്‍ ചില പ്രശ്‌നങ്ങള്‍ വന്നതിനാല്‍ നടന്‍ സിനിമയില്‍ നിന്നും ഒഴിവായി. അങ്ങനെയാണ് അനൂപ് മേനോന് നറുക്ക് വീണത്. തിരക്കഥയിലെ പ്രകടനത്തിന് അനൂപ് മേനോന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. തിരക്കഥയിലെ അജയചന്ദ്രന്‍ തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് അനൂപ് മേനോന്‍ പറഞ്ഞു.
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article