പ്രകാശ് രാജിന് വധഭീഷണി, യൂട്യൂബ് ചാനലിന്റെ പേരില്‍ കേസെടുത്ത് പോലീസ്

കെ ആര്‍ അനൂപ്
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (09:13 IST)
തനിക്കെതിരെ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് നടന്‍ പ്രകാശ് രാജ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കന്നഡ യൂട്യൂബ് ചാനലായ ടിവി വിക്രമയുടെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  
 
നടന്റെ പരാതിയില്‍ ബാംഗ്ലൂര്‍ അശോക് നഗര്‍ പോലീസ് ആണ് കേസ് എടുത്തത്.
 സനാതനധര്‍മത്തെ എതിര്‍ത്ത് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ നടന്‍ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ടിവി വിക്രമയില്‍ ഒരു പരിപാടി വന്നിരുന്നു. ഇതില്‍ തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുകയും ഭീഷണി മുഴക്കുന്നതുമാണ് പരിപാടി എന്നാണ് പ്രകാശ് രാജ് പറയുന്നത്.
 
ചാനല്‍ ഉടമയുടെ പേരില്‍ കേസെടുക്കണമെന്നായിരുന്നു നടന്റെ ആവശ്യം. ഈ പരിപാടി ഇതിനോടകം തന്നെ 90,000 പേരോളം ആളുകള്‍ കണ്ടുകഴിഞ്ഞു.  
 
 
ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനല്‍ ആണ് ടിവി വിക്രമ. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article