അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടോ ?രജിത് കുമാറിന് പറയാനുള്ളത് ഇതാണ്

കെ ആര്‍ അനൂപ്

വെള്ളി, 19 മെയ് 2023 (15:10 IST)
ബിഗ് ബോസ് മലയാളം അഞ്ചിലേക്ക് എത്തിയ അതിഥികള്‍ ഡോ. റോബിന്‍ രാധാകൃഷ്ണനും രജിത് കുമാറും പുറത്തുപോയി. തന്നെ അഞ്ചുദിവസത്തേക്ക് ആയിരുന്നു ക്ഷണിച്ചതെന്നും വലിയ തുക തന്നിരുന്നു എന്നും രജിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
 
ഒരു ദിവസം തനിക്ക് ഒരു കോള്‍ വന്നെന്നും ഞാനൊരു തുക ചോദിച്ചു എന്നും രജിത് കുമാര്‍ പറയുന്നു. വരുമാനം ഇല്ലാത്തതുകൊണ്ട് വലിയൊരു തുകയാണ് ചോദിച്ചത്. അതോടെ ചീറ്റിപ്പോയി എന്നാണ് കരുതിയത്. എന്നാല്‍ അവര്‍ അത് അംഗീകരിച്ചു.
 എന്നെ വിളിച്ചു. ഞാന്‍ അതിലേക്ക് കയറുന്നതിന് രണ്ടുമിനിറ്റ് മുമ്പാണ് ബിബി ഹോട്ടലിലേക്കാണ് കയറുന്നതെന്ന് പറഞ്ഞത്. അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് തന്നെ അയച്ചതെന്ന് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ താനത് വിശ്വസിക്കില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും നല്ലൊരു ശീലമായിട്ട് തനിക്ക് തോന്നുന്നില്ലെന്ന് രജിത് കുമാര്‍ പറഞ്ഞു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍