Bigg Boss Season 5:തുപ്പിയത് ഇഷ്ടമായോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി നല്‍കി സെറീന

കെ ആര്‍ അനൂപ്

തിങ്കള്‍, 15 മെയ് 2023 (09:11 IST)
ബിഗ് ബോസ് അഞ്ചാം സീസണിലെ ആദ്യ പ്രണയം സാഗറും സെറീനയും തമ്മിലായിരുന്നു. ഹൗസിനെ പ്രണയ ട്രാക്കില്‍ ആക്കിയ സംഭവങ്ങള്‍ വീണ്ടും ആളിക്കത്തിക്കാനാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്.സെറീനയുടെയും നാദിറയുടെയും ശരീരത്തിലേക്ക് ജയിലില്‍ വച്ച് സാഗര്‍ തുപ്പിയ സംഭവം വീണ്ടും മോഹന്‍ലാല്‍ ചോദിക്കുകയുണ്ടായി.
 
സാഗര്‍ ചെയ്തത് ചെയ്തത് ശരികേടാണ് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.അബദ്ധം പറ്റിയെന്ന് സാഗര്‍ ലാലിനോട് പറഞ്ഞു. ഇതേ ചോദ്യം സെറീനയോട് മോഹന്‍ലാല്‍ ചോദിക്കുകയുണ്ടായി. തുപ്പിയത് ഇഷ്ടമായോയെന്നായിരുന്നു എന്നായിരുന്നു ചോദ്യം. ഇല്ല എന്നായിരുന്നു സെറീനയുടെ മറുപടി. ഇഷ്ടമായില്ലെന്ന് അപ്പോള്‍ തന്നെ താന്‍ പറഞ്ഞു എന്ന് ലാലിനെ മറുപടിയായി നാദിറയും നല്‍കി.ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ താന്‍ സോറി പറഞ്ഞിരുന്നുവെന്നും മറ്റൊന്നും ഇനി തനിക്ക് ചെയ്യാനാകില്ലല്ലോയെന്നും സാഗര്‍ കഴിഞ്ഞ എപ്പിസോഡില്‍ പറഞ്ഞു.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍