Bigg Boss Season 5 :രജിത്ത് കുമാറിന് പോകാന്‍ സമയമായി,കൈകൊടുത്തും കെട്ടിപ്പിടിച്ചും സഹ മത്സരാര്‍ത്ഥികള്‍, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 19 മെയ് 2023 (17:42 IST)
അതിഥിയായി എത്തിയ രജിത്ത് കുമാറിന് ബിഗ് ബോസ് ഹൗസില്‍ നിന്നും സ്വപ്നതുല്യമായ യാത്രയയപ്പ്. ബിഗ് ബോസ് തന്നെയാണ് രജിത്ത് കുമാറിന് പോകാന്‍ സമയമായി എന്ന് അറിയിച്ചതും. പ്രഖ്യാപനം വന്നപ്പോള്‍ നിരാശയോടെയും സങ്കടത്തോടെയും ഒക്കെയാണ് മത്സരാര്‍ത്ഥികള്‍ പ്രതികരിച്ചത്.
 
കൈകൊടുത്തും കെട്ടിപ്പിടിച്ചും ഒക്കെയാണ് തങ്ങളുടെ സ്‌നേഹം രജിത്ത് കുമാറിന് മത്സരാര്‍ത്ഥികള്‍ നല്‍കിയത്. അദ്ദേഹത്തിന് യാത്രയായിരിക്കുന്ന വേളയില്‍ നന്ദി പറഞ്ഞപ്പോള്‍ റിനോഷിന്റെ കണ്ണുകള്‍ നിറയുന്നതും പ്രേക്ഷകര്‍ക്ക് കാണാം. ഇന്ന് രാത്രി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നു.
അതിഥിയായി എത്തിയ രജിത്ത് കുമാറിന് ബിഗ് ബോസ് ഹൗസില്‍ നിന്നും സ്വപ്നതുല്യമായ യാത്രയയപ്പ്. ബിഗ് ബോസ് തന്നെയാണ് രജിത്ത് കുമാറിന് പോകാന്‍ സമയമായി എന്ന് അറിയിച്ചതും. പ്രഖ്യാപനം വന്നപ്പോള്‍ നിരാശയോടെയും സങ്കടത്തോടെയും ഒക്കെയാണ് മത്സരാര്‍ത്ഥികള്‍ പ്രതികരിച്ചത്.  
ഓരോ മത്സരാര്‍ത്ഥിയെ കുറിച്ചുള്ള തന്റെ വിലയിരുത്തല്‍ മോണിംഗ് തന്നെ രജിത്ത് കുമാര്‍ പറഞ്ഞിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍