ആര്‍ആര്‍ആര്‍ റിലീസിന് മാറ്റമില്ല, സംവിധായകന്‍ രാജമൗലി നല്‍കിയ ഉറപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:24 IST)
കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും രാത്രി കര്‍ഫ്യൂ കൂടി വരുന്നതോടെ തിയേറ്ററുകള്‍ വീണ്ടും അടക്കുമോ എന്ന ആശങ്കയിലാണ് സിനിമാലോകം. രാത്രി കര്‍ഫ്യൂ ഉള്ളതിനാല്‍ സെക്കന്‍ഡ് ഷോകളും മുടങ്ങും. ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം 'ജേഴ്‌സി' റിലീസ് മാറ്റിയിരുന്നു. രാജമൗലിയുടെ ആര്‍ആര്‍ആര്‍ റിലീസ് മാറ്റുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
 
ജനുവരി 7നാണ് നിലവില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ റിലീസില്‍ മാറ്റമുണ്ടാകില്ലെന്ന് സംവിധായകന്‍ രാജമൗലി. ചിത്രം നീട്ടുന്നില്ലെന്നും ജനുവരി 7നു തന്നെ എത്തുമെന്നും രാജമൗലി തന്നോട് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article