'പുഷ്പ' സോങ്ങ് ശരിയാകുമോ എന്ന് സാമന്തയ്ക്ക് ആദ്യം സംശയം,എന്നെ വിശ്വസിച്ച് ചെയ്യൂവെന്ന് അല്ലുഅര്‍ജുന്‍, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:20 IST)
പുറത്തിറങ്ങിയത് മുതല്‍ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു പുഷ്പയിലെ 'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനം. വിവിധ ഭാഷകളില്‍ റിലീസ് ചെയ്തിട്ടുണ്ട്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. കുറേ സംശയങ്ങള്‍ ഉണ്ടായിട്ടും തന്നെ വിശ്വസിച്ച് ഈ ഗാനം ചെയ്തതിന് സാമന്തയോട് അല്ലു അര്‍ജുന്‍ നന്ദി പറഞ്ഞു.
 
'സാമന്ത ഈ ഗാനം ചെയ്തതിന് വളരെയധികം നന്ദി. നിങ്ങളിലുള്ള വിശ്വാസത്തിന് വേണ്ടിയാണ് നിങ്ങള്‍ ഈ ഗാനം ചെയ്തതെന്ന് ഞങ്ങള്‍ക്കറിയാം, അതിന് നന്ദി. കാരണം. സെറ്റില്‍ വെച്ച് ഇത് ശരിയാണോ ശരിയാണോ എന്നിങ്ങനെയുള്ള കുറേ സംശയങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിരുന്നു, പക്ഷേ ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, എന്നെ വിശ്വസിച്ച് അത് ചെയ്യൂ, അതിനുശേഷം നിങ്ങള്‍ എന്നോട് ഒരു ചോദ്യം പോലും ചോദിച്ചില്ല, ഞങ്ങള്‍ക്കായി എല്ലാം ചെയ്തതിന് നന്ദി ചോദിക്കുന്നു'- ഒരു പരിപാടിക്കിടെ അല്ലു അര്‍ജുന്‍ പറഞ്ഞു. വീഡിയോ കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article