മുടക്കിയ തുക പോലും കിട്ടാന്‍ വഴിയില്ല, വമ്പന്‍ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസ് മാറ്റി ചിന്തിക്കുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (17:07 IST)
ഈ വര്‍ഷം ആദ്യം വമ്പന്‍ റിലീസുകളാണ് വരാനിരിക്കുന്നത്. രാജമൗലിയുടെ 'ആര്‍ ആര്‍ആര്‍' പ്രഭാസിന്റെ രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങള്‍ യഥാക്രമം ജനുവരി 7 നും ജനുവരി 14 നും പ്രദര്‍ശനത്തിനെത്തും.
 
എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ നൈറ്റ് കര്‍ഫ്യൂ വരുന്നതിനാല്‍ നൈറ്റ് ഷോകള്‍ നിയന്ത്രിക്കാന്‍ ഇടയുണ്ടെന്നാണ് വിവരം. സിനിമാ തിയേറ്ററുകള്‍ പൂര്‍ണമായും അടച്ചിടുമെന്ന ആശങ്കയും നിര്‍മാതാക്കള്‍ ഉണ്ട്.
 
ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍,തിയറ്ററുകള്‍ വഴി മുടക്കിയ വമ്പന്‍ തുക തിരിച്ചുപിടിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആകുമെന്ന പ്രതീക്ഷയില്ല. അതിനാല്‍ തന്നെ ഈ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ പേ പര്‍ വ്യൂ എന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ടിക്കറ്റിന് 500 രൂപയോ അതില്‍ കൂടുതലോ വില നല്‍കി ഒരു തവണ സിനിമ കുടുംബത്തിന് കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍