മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്, ആശംസകളുമായി ആരാധകര്‍

കെ ആര്‍ അനൂപ്
വ്യാഴം, 18 ഫെബ്രുവരി 2021 (14:53 IST)
രണ്ടു പതിറ്റാണ്ടില്‍ കൂടുതലായി സിനിമയിലൂടെ ആരാധകരെ എന്റര്‍ടെയ്ന്‍ ചെയ്ത കലാകാരനാണ് മാധവന്‍.കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനയ്ക്ക് അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി. ലിറ്റ്) സമ്മാനിച്ചു.വെല്ലുവിളികള്‍ നിറഞ്ഞ പ്രൊജക്റ്റുകള്‍ ചെയ്യുവാന്‍ ഈ ബഹുമതി ഒരു പ്രചോദനം ആകുമെന്നും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നുവെന്നും നടന്‍ പറഞ്ഞു.ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് മാധവനെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് നല്‍കി ആദരിച്ചത്.
 
നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിനു മുമ്പില്‍ ഉള്ളത്.'റോക്കട്രി: ദി നമ്പി ഇഫക്ട്' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.നമ്പി നാരായണന്റെ ജീവിതം കഥ പറയുന്ന ചിത്രം കൂടിയാണിത്. മലയാള ചിത്രം ചാര്‍ലിയുടെ ഔദ്യോഗിക തമിഴ് റീമേക്ക് മാര എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഒടുവിലായി റിലീസ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article