കഴിഞ്ഞദിവസം രാവിലെയോടെയാണ് പല വീടുകളിലും തേനീച്ചക്കൂട്ടം പോലെ കൊതുകുകള്‍ വീടുകളിലേക്ക് ഇരച്ചു കയറിയത്. കൊതുകിന്റെ കടിയേറ്റ് പരിസരത്തും വീടുകളിലും നില്‍ക്കാനാകാതെ ആളുകള്‍ പരക്കം പാഞ്ഞു. പിന്നീട് സന്ധ്യ ആയതോടെ കൊതുക് നാട് മൊത്തം വ്യാപിച്ചു. ആരോഗ്യ വകുപ്പ് അധികൃതരെ നാട്ടുകാര്‍ ബന്ധപ്പെട്ടെങ്കിലും അവധി ആണെന്ന് പറയുകയായിരുന്നു.