ഏറെ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഏറ്റുവാങ്ങിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന് തമിഴ് തെലുങ്ക് റിമേക്ക് ഒരുങ്ങുന്നു. വീടിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രം കേരളത്തിൽ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തമിഴ്,തെലുങ്ക് റിമേക്ക് ഒരുക്കുന്നത് ബൂംറാംഗ്, ബിസ്‌കോത്ത് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആര്‍. കണ്ണന്‍ ആണ്. തെന്നിന്ത്യയിലെ തന്നെ ഒരു പ്രധാനതാരമായിരിക്കും ചിത്രത്തിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.