ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യന്‍ വ്യോമസേന കൃത്യതയോടെയും പ്രഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുകയാണ്. വിശദമായ വിവരങ്ങള്‍ യഥാസമയത്ത് നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ഥിച്ചു. അതേസമയം ഇന്നലെ ഇന്ത്യയ്ക്കും പാകിസ്ഥാനിനും ഇടയിലുണ്ടായ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സേനാ മേധാവിമാരെ കണ്ടു. പാകിസ്ഥാന്‍ ഇന്ന് വീണ്ടും പ്രകോപനം ഉണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദേശം.