'കൂടുതല്‍ സ്‌നേഹം എനിക്ക് വേണം', മീനാക്ഷിയ്‌ക്കൊപ്പമുളള ഫോട്ടോ പങ്കുവെച്ച് നമിത പ്രമോദ്

കെ ആര്‍ അനൂപ്

ബുധന്‍, 17 ഫെബ്രുവരി 2021 (17:34 IST)
സംവിധായകന്‍ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷത്തില്‍ താരമായി മാറിയത് ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. തന്റെ പ്രിയ സുഹൃത്ത് കൂടിയായ നമിതപ്രമോദും മീനാക്ഷിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു.വിവാഹാഘോഷങ്ങള്‍ക്കു ശേഷം നമിത പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്നത്.ചിത്രത്തോടൊപ്പം രസകരമായ കുറിപ്പും നടി പങ്കുവെച്ചു. 'എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്‌നേഹം എനിക്ക് വേണം'- നമിത പ്രമോദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
താരത്തിന്റെ കുറിപ്പ് ഇതിനകം തന്നെ വൈറലാണ്. കഴിഞ്ഞദിവസം കാവ്യാ മാധവനൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിരുന്നു.സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന മാധവി എന്ന ഹസ്വചിത്രത്തിന്റെ വിശേഷങ്ങള്‍ താരം അടുത്തിടെ പങ്കുവെച്ചിരുന്നു.രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ തീയറ്റേഴ്സും മാതൃഭൂമിയുടെ കപ്പ സ്‌റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.അല്‍മല്ലു 'എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തുവന്നത്. ദിലീപിനൊപ്പം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും നമിത പ്രമോദിന് മുന്നിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍