ശ്രീനഗര്‍: അടുത്തിടെ കശ്മീര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ധനസഹായം പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് അതിര്‍ത്തിക്കപ്പുറത്തുള്ള ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സായുധ സേന ആക്രമിച്ചു.
പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള സെക്ടറുകളില്‍ ഒരു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറും 19 ഗ്രാമീണരും കൊല്ലപ്പെട്ടു. ബുധനാഴ്ച പൂഞ്ചില്‍ 12 സാധാരണക്കാരും വെള്ളിയാഴ്ച ഉറിയിലും പൂഞ്ചിലും രണ്ട് പേരും കൊല്ലപ്പെട്ടു.