ഫെബ്രുവരി 19-നാണ് സിനിമ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. ഓരോ ദിവസവും സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ നല്‍കിക്കൊണ്ട് പ്രമോ വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ദൃശ്യം 2 ഒരു കുടുംബച്ചിത്രമാണെന്നും എന്നാല്‍ അതില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്നും എസ്തര്‍ അനില്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയ്ക്ക് ഒരു ഇമോഷണല്‍ എന്‍ഡിങ് ഉണ്ടെന്ന സൂചന സംവിധായകന്‍ ജിത്തു ജോസഫും നല്‍കിയിരുന്നു.