പോലീസ് പിടിയിൽ ജോർജ്ജുകുട്ടി, ഞെട്ടിക്കാന്‍ 'ദൃശ്യം 2' !

കെ ആര്‍ അനൂപ്

വ്യാഴം, 11 ഫെബ്രുവരി 2021 (22:26 IST)
‘ദൃശ്യം 2’ ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. റിലീസിനു മുൻപ് പുതിയ അപ്‌ഡേറ്റുകൾ ആരാധകർക്കായി പങ്കുവയ്ക്കുന്ന തിരക്കിലാണ് നിർമ്മാതാക്കൾ. പുതിയ ലൊക്കേഷൻ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിലൊന്നിൽ ജോർജ്ജ്കുട്ടിയെ പോലീസ് ജീപ്പിലേക്ക് കൊണ്ടുപോകുന്നതായി കാണാം. നായകൻ പിടിക്കപ്പെടുമോ എന്ന കൗതുകം ഉണർത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ടീസർ, ട്രെയിലർ എന്നിവയിലും ഇതേ കൗതുകം നിലനിർത്താൻ നിർമാതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 
 
വരുൺ കേസ് ഇപ്പോഴും നാട്ടിൽ ചർച്ച ചെയ്യുന്നുണ്ട്. ജോർജ്ജ്കുട്ടിയും കുടുംബവും ഇതുവരെയും പിടിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ മുരളി ഗോപിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കേസന്വേഷണത്തിലായി എത്തിയിരിക്കുകയാണ്. ആശ ശരത്തും പോലീസ് യൂണിഫോമിൽ ഇത്തവണയും ഉണ്ടാകും. ‘ദൃശ്യം 2’ ആദ്യ ഭാഗത്തേക്കാൾ വൈകാരികവുമായിരിക്കും എന്നത് ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍