'ഫേവറേറ്റ് കാര്‍ട്ടൂണ്‍ ഇതാണ്', ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്

ചൊവ്വ, 16 ഫെബ്രുവരി 2021 (10:39 IST)
'ദൃശ്യം 2' പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. അതിനു മുന്നോടിയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് മോഹന്‍ലാല്‍.ആസ്‌ക് മോഹന്‍ലാല്‍ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയായിരുന്നു ആരാധകര്‍ ചോദ്യം ചോദിച്ചത്. ഇതിനെല്ലാം രസകരമായ മറുപടി കൊടുക്കാനും സൂപ്പര്‍താരം മറന്നില്ല. ലാലേട്ടന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ഏതാണെന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ഉടനെതന്നെ ലാലിന്റെ മറുപടിയെത്തി.
 
ബോബനും മോളിയും എന്നായിരുന്നു അദ്ദേഹം മറുപടിയായി പറഞ്ഞത്. ദാസനെയും വിജയനെയും മിസ്സ് ചെയ്യുന്നു എന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. ഞാനും അവരെ മിസ്സ് ചെയ്യുന്നു ലാല്‍ പറഞ്ഞു.
 
അതേസമയം ദൃശ്യം 2 ഒ.ടി.ടി റിലീസിനു ശേഷം തിയേറ്ററുകളിലെത്തുമോ എന്ന ആരാധകരുടെ ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നു. സാധ്യതയുണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഫെബ്രുവരി 19-ന് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍