കയ്യിൽ വിലങ്ങും മുഖത്ത് മുറിപ്പാടുകളുമായി ആര്യ !

കെ ആര്‍ അനൂപ്

വെള്ളി, 5 ഫെബ്രുവരി 2021 (00:04 IST)
വില്ലനായി ആര്യ എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘എനിമി’. വിശാല്‍ നായകനാകുന്ന സിനിമ ഒരു ആക്ഷൻ പാക്‍ഡ് എന്റർടെയ്‌നറാണ്. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആര്യയുടെ പുതിയ ലുക്ക് പുറത്തു വന്നു. കയ്യിൽ വിലങ്ങും മുഖത്ത് മുറിപ്പാടുകളുമായി കലിപ്പ് ലുക്കിലാണ് നടനെ കാണാനാകുന്നത്. "എന്റെ ഏറ്റവും പ്രിയങ്കരമായ എനിമി" - എന്ന് കുറിച്ചുകൊണ്ടാണ് ആര്യടെ പുതിയ രൂപം വിശാൽ വെളിപ്പെടുത്തിയത്.
 
വിശാലും ആര്യയും പരസ്പരം കൊമ്പുകോർക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ വിശാലിന്റെ ലുക്കും അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. തോക്ക് പിടിച്ച് നിൽക്കുന്ന രൂപത്തിലായിരുന്നു നടനെ കാണാനായത്.
 
മൃണാളിനി രവിയാണ് നായിക. തമൻ ആണ് സംഗീതം ഒരുക്കുന്നത്. ആർഡി രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍