Prakashan Parakkatte Review കരഞ്ഞുപോയി, കുറെ നേരത്തേക്ക് മിണ്ടാൻ പറ്റുന്നില്ല,'പ്രകാശൻ പറക്കട്ടെ' റിവ്യൂമായി നടി നിഷ സാരംഗ്

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂണ്‍ 2022 (14:43 IST)
ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. സിനിമയ്ക്ക് ആദ്യം ലഭിക്കുന്ന പ്രതികരണങ്ങൾ മികച്ചത് എന്നതാണ്. ആദ്യപകുതി ചിരിപ്പിച്ചെങ്കിലും രണ്ടാം പകുതി കണ്ട് കണ്ണുകൾ നനയാതെ തിയേറ്ററുകളിൽ നിന്ന് ഇറങ്ങാൻ ആവില്ലെന്ന് സിനിമ കണ്ടവർ പറയുന്നു. 
 
ആദ്യദിനംതന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിഷ സാരംഗ് സിനിമ കാണാൻ തിയേറ്ററിൽ എത്തി. കരയേണ്ട എന്ന് വിചാരിച്ചിട്ടും താൻ തന്നെ കരഞ്ഞുപോയി പോയെന്നും കുറെ നേരത്തേക്ക് മിണ്ടാൻ പറ്റുന്നില്ലെന്നും നിഷ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article