അമ്മയുടെ മൂക്കും മുടിയും കമ്മലുമുള്ളപ്പോൾ വേറെ കളിപ്പാട്ടങ്ങൾ എന്തിന്? കുഞ്ഞ് ലൂക്കയുമൊത്തുള്ള ചിത്രങ്ങളുമായി മിയ

Webdunia
വെള്ളി, 17 ജൂണ്‍ 2022 (14:05 IST)
ഏറെ കാലം സിനിമാലോകത്ത് നായികയായി അഭിനയിച്ചിട്ടില്ലെങ്കിലും ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് മിയ. കുഞ്ഞിൻ്റെ ജനനത്തെ തുടർന്ന് സിനിമയിൽ നിന്നും വീട്ടുനിന്നിരുന്ന താരം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

ഇപ്പോഴിതാ മകനുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. ഇതിന് മുൻപും മകനുമൊത്തുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ കുസൃതികുടുക്കയായ മകൻ്റെ ചെറിയ കുസൃതിയാണ് താരം പോസ്റ്റ് ചെയ്‌തത്. മിയയുടെ മുടിയും മൂക്കുമെല്ലാം പിടിച്ചുവലിക്കുന്ന മകൻ്റെ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. അമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമുള്ളപ്പോൾ കുഞ്ഞിനെന്തിനാണ് കളിപ്പാട്ടങ്ങൾ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ലുക്കയുടെ കുസൃതിചിത്രങ്ങ

അനുബന്ധ വാര്‍ത്തകള്‍

Next Article