എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരമുള്ള സിനിമയല്ലേ, പിന്നെ എന്താണ് പ്രശ്‌നമെന്നാണ് കോടതി ചോദിച്ചത്. ഹര്‍ജി നല്‍കിയ ഇയാളെ ബിജെപി തൃശ്ശൂര്‍ ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.
അതേസമയം സിനിമയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. സീനുകള്‍ക്ക് 24 വെട്ടുകള്‍ ലഭിച്ചു. പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം വെട്ടി. എന്‍ ഐ എ പരാമര്‍ശം മ്യൂട്ട് ചെയ്തു. കൂടാതെ എന്‍ഐഎ ബോര്‍ഡ് കാറില്‍ നിന്ന് മാറ്റി. കലാപ തീയതി 2002 എന്ന് കാണിക്കുന്നത് മാറ്റി ഏതാനും വര്‍ഷം മുമ്പ് എന്ന് തിരുത്തി. കൂടാതെ പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റിയിട്ടുണ്ട്.