അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 22 മാര്‍ച്ച് 2025 (14:28 IST)
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാ ശിശുക്ഷേമസഹമന്ത്രി സാവിത്രി ടാക്കൂര്‍ ആണ് ഇക്കാര്യം ലോക്‌സഭയില്‍ വ്യക്തമാക്കിയത്. അങ്കണവാടി ജീവനക്കാരെ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിനെക്കുറിച്ച് ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്. 
 
ഇത് സംബന്ധിച്ച നയം വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞ നവംബറിലാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. അതേസമയം വേതനം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അങ്കണവാടി ജീവനക്കാര്‍ സമരത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍