രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 21 മാര്‍ച്ച് 2025 (16:25 IST)
രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍. ഇതിനായി ചെലവായത് 260 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കാണിത്. മോദി നടത്തിയതില്‍ ഏറ്റവും വലിയ ആഡംബര യാത്ര 2023 ജൂണ്‍ അമേരിക്കയിലേക്ക് പോയതാണ്. 
 
22 കോടി രൂപയാണ് ഇതിനായി ചെലവായത്. 2024 ഡിസംബറില്‍ അമേരിക്കയില്‍ പോയതിന് 15 കോടി രൂപയും ചെലവായി. പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിന്റെ ഗതാഗതം, സുരക്ഷ, സ്ഥലം സന്ദര്‍ശിക്കുന്നതിന്റെ ചെലവ് എന്നിവയെല്ലാം കണക്കിലെടുത്താണ് ഇത്രയും തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍