'നിറം കുറഞ്ഞിട്ടും എങ്ങനെ ഇത്ര സിനിമകള്‍ കിട്ടുന്നു'; ഒരു പ്രമുഖ നടി തന്നോട് ചോദിച്ചതിനെ കുറിച്ച് നവ്യ

Webdunia
വെള്ളി, 17 ജൂണ്‍ 2022 (12:50 IST)
നിറത്തിന്റെ പേരില്‍ താന്‍ സിനിമ ഇന്‍ഡസ്ട്രിക്കുള്ളില്‍ തന്നെ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നവ്യ നായര്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവ്യ. സിനിമയില്‍ വന്ന സമയത്ത് തന്റെ നിറത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും തനിക്ക് അപകര്‍ഷതാബോധം ഉണ്ടായിരുന്നെന്നും നവ്യ പറഞ്ഞു.
 
ഒരിക്കല്‍ വളരെ അറിയപ്പെടുന്ന ഒരു നടി വന്ന് ചോദിച്ചു. നിനക്ക് നിറം കുറവാണല്ലോ, സൗന്ദര്യവും കുറവ്. എന്നിട്ടും എങ്ങനെയാണ് ഇത്രയും സിനിമകള്‍ കിട്ടുന്നതെന്ന്. ഈ ചോദ്യം വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ മനസ്സില്‍ കിടക്കുന്നുണ്ടെന്നും നവ്യ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article