ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 ഏപ്രില്‍ 2025 (20:38 IST)
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി പി സാബിനാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇയാളുടെ സുഹൃത്ത് ആസിഫിനെ പരിക്കുകളോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം ഉണ്ടായത്. കൂടല്ലൂര്‍ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപത്തു വച്ച് വനം വകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ചാണ് കടന്നലിന്റെ കുത്തേറ്റത്. 
 
കടന്നലിന്റെ കുത്തേറ്റ് സാബിന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പരിക്കേല്‍ക്കുകയും ചെയ്തു. വനപാലകരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍