ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത് അനുസരിച്ച് റസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാന്‍ പോയി. റസ്റ്റോറന്റില്‍ പതിവിലും വിപരീതമായി വലിയ തിരക്ക് കണ്ടു. റസ്റ്റോറന്റില്‍ താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഭക്ഷണ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ അവിടെ അതുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടത്തിനൊപ്പം ഇരുന്ന് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ക്കും ഭക്ഷണം കഴിക്കേണ്ടി വന്നു.
ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ ആളുകള്‍ മമ്മൂട്ടിയുടെ അടുത്ത് വന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ സമ്മതിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ആരാധകരോട് ദേഷ്യപ്പെട്ടു. അപ്പോള്‍ അതില്‍ നിന്ന് ഒരാള്‍ പറഞ്ഞു 'നിങ്ങള്‍ അധികം ചൂടാവണ്ട മിസ്റ്റര്‍. ഞങ്ങള്‍ ഇതിനായി ടിക്കറ്റെടുത്തിട്ടാണ് വന്നിരിക്കുന്നത്' എന്ന്. സിനിമ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന പരിപാടിയാണ് അവിടെ നടക്കുന്നതെന്ന് അപ്പോഴാണ് തങ്ങള്‍ക്ക് മനസ്സിലായതെന്ന് ശ്രീനിവാസന്‍ പറയുന്നു. ടിക്കറ്റ് നല്‍കിയുള്ള പരിപാടിയാണ്. സംഘാടകര്‍ ഇത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ശ്രീനിവാസന്‍ ഓര്‍ക്കുന്നു.