വാങ്ങിയത് കോടികള്‍,നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല, ചിരിച്ചുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്റെ മറുപടി

കെ ആര്‍ അനൂപ്

വെള്ളി, 17 ജൂണ്‍ 2022 (09:03 IST)
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തിനായി താന്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ധ്യാന്‍ തന്നെ തുറന്നു പറയുകയാണ്.ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് നടന്‍ മനസ്സ് തുറന്നത്.
 
താന്‍ പേയ്ഡ് ആണെന്നും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ പുതുമുഖ സംവിധായകനാണ് താനെന്നും ധ്യാന്‍ പറയുന്നു.'നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല ഞാന്‍ വാങ്ങിയ പൈസ. കോടികളാണ് ഞാന്‍ വാങ്ങിയത്'-ധ്യാന്‍ ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍