'ബറോസ്' തിരക്കുകള്‍ കഴിയട്ടെ, മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

ബുധന്‍, 15 ജൂണ്‍ 2022 (17:18 IST)
മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ നടനും സംവിധായകനുമായ ധ്യാന്‍ശ്രീനിവാസന്‍.മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള ശ്രമത്തിലാണ് നടന്‍.
 
 മോഹന്‍ലാലിന് ചേര്‍ന്ന ഒരു കഥ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും, ലാലേട്ടന്‍ ബറോസ് എന്ന ചിത്രത്തിന്റെ തിരക്കില്‍ ആയതിനാലാണ് താന്‍ അദ്ദേഹത്തെ കണ്ട് കഥ പറയാത്തതെന്നുമാണ് ഈയടുത്ത് ഒരു അഭിമുഖത്തിനിടെ ധ്യാന്‍ശ്രീനിവാസന്‍ പറഞ്ഞത്.
 
 വിനീതിന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനുമായി പ്രണവ് കൈകോര്‍ക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ഇടയില്‍ അങ്ങനെയൊരു സിനിമ നടക്കുകയെന്നും ധ്യാന്‍ വെളിപ്പെടുത്തി.ദുല്‍ഖര്‍ സല്‍മാനൊപ്പവും സിനിമ ചെയ്യാനുള്ള ആഗ്രഹമുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍.കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയണം എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍