അമ്മയാകാൻ ആഗ്രഹിച്ചെങ്കിലും വിവാഹത്തോട് നോ പറഞ്ഞു, മനസ്സ് തുറന്ന് ഏക്ത കപൂർ

വ്യാഴം, 16 ജൂണ്‍ 2022 (20:19 IST)
ബോളിവുഡിൽ നിർമാതാവും സംവിധായകയുമായി തിളങ്ങിനിൽക്കുന്ന താരമാണ് ഏക്താ കപൂർ. നാൽപ്പത്തിയേഴാം വയസിലും പക്ഷേ അവിവാഹിതയായി തുടരുകയാണ് താരം. എന്തുകൊണ്ടാണ് താരം അവിവാഹിതയായി തുടരുന്നതെന്നാണ് താരത്തിൻ്റെ ആരാധകരും എപ്പോഴും ചോദിക്കാറുള്ളത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് താരം.
 
സന്തോഷകരമായ ദാമ്പത്യജീവിതമാണോ അതോ അടിച്ചുപൊളിച്ചൊരു ലൈയ്ഫാണോ വേണ്ടത് എന്നായിരുന്നു എൻ്റെ അച്ഛൻ എന്നോട് ചോദിച്ചത്. അങ്ങനെ ഞാൻ രണ്ടാമത്തേത് തിരെഞ്ഞെടുത്തു. മാത്രമല്ല എൻ്റെ സുഹൃത്തുക്കൾ പലരും തന്നെ വിവാഹബന്ധം വേർപെടുത്തിയവരാണ്. വിവാഹം വേണ്ടെന്ന് വെച്ചെങ്കിലും ഒരു അമ്മയാകാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ വാടകഗർഭപാത്രത്തിലൂടെയാണ് ഏക്ത അമ്മയായത്. രവികപൂർ എന്നാാണ് മകൻ്റെ പേര്. ഏക്ത മാത്രമല്ല സഹോദരനും നടനുമായ തുഷാർ കപൂറും ഇതുവരെ വിവാഹം കഴിച്ചിടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍