തങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ശരണ്യയുടെ വീട്ടുകാരിൽ നിന്ന് വലിയ എതിർപ്പാണ് ഉണ്ടായത്.സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9നായിരുന്നു ഇരുവരുടെയും വിവാഹം.
ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യയുടെ സഹോദരൻ ശക്തിവേൽ വീട്ടിലേക്ക് ക്ഷണിച്ചത്. . ചോളപുരത്തെ സ്വന്തം വീട്ടിൽത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേൽ അഭ്യർത്ഥിക്കുകയായിരുന്നു. വീട്ടുവളപ്പിലേക്ക് ഇരുവരും കാൽ കുത്തിയതും ശക്തിവേലും ബന്ധുക്കളും ചേർന്ന് വടിവാളുമായി വെട്ടുകയായിരുന്നു.