കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി മല്ലശ്ശേരി സ്വദേശി അബു ഫായിസ്, ആലുവ സ്വദേശി സിദ്ദിഖ് എന്നിവരാണ് മരിച്ചത്. ആലുവയില്‍നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തില്‍ ഉള്ളവരാണ് ഇവര്‍ രണ്ടുപേരും. കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴിക്കില്‍ പെടുകയായിരുന്നു.