ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഏപ്രില്‍ 2025 (18:35 IST)
turkiye
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി. 1995 മുതല്‍ ലോകത്തിലെ എല്ലാ പ്രധാന സമുദ്ര പാതകളിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ് സി തുര്‍ക്കി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല ദക്ഷിണേന്ത്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പല്‍ എത്തുന്നത് ആദ്യമായാണ്. 
 
സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവും ഉണ്ട്. എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്‌തേക്കും.

എംഎസ്‌സി തുര്‍ക്കി ബര്‍ത്തിങ് പൂര്‍ത്തിയായി. ഇതോടെ വിഴിഞ്ഞത്തിന് അഭിമാന നേട്ടമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വച്ചേറ്റവും വലിയ കപ്പലാണ് വിഴിഞ്ഞത്ത് ബര്‍ത്തിങ് നടത്തിയത്. ഒരു ഇന്ത്യന്‍ തുറമുഖവും ഇതുവരെ കൈവരിക്കാത്ത നേട്ടം കൂടിയാണ് ഇതിലൂടെ വിഴിഞ്ഞത്തിന് സ്വന്തമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍