വഴങ്ങികൊടുത്തശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല,തെറ്റായ രീതിയില്‍ സമീപിച്ചാല്‍ കര്‍ശനമായ രീതിയില്‍ പ്രതികരിക്കുമെന്ന് അനുമോള്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (09:17 IST)
സിനിമയില്‍ ലൈംഗീകചൂഷണം നടക്കുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള നടി അനുമോളിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഇഷ്ടപ്രകാരം വഴങ്ങി കൊടുത്ത ശേഷം അതും പറഞ്ഞു നടക്കുന്നത് മര്യാദ അല്ലന്നും സ്വന്തം നിലയില്‍ ഉറച്ചുനിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ലെന്നും നടി പറഞ്ഞിരുന്നു, അതാണ് ഇപ്പോഴും വൈറലാകുന്നത്.
 
അനുമോളുടെ വാക്കുകളിലേക്ക്
 
'സ്വന്തം നിലപാടില്‍ ഉറച്ചുനിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യാന്‍ തയ്യാറാവില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണ് എന്നെ വളര്‍ത്തിയത്. ആരെങ്കിലും തെറ്റായ രീതിയില്‍ സമീപിച്ചാല്‍ ഞാന്‍ കര്‍ശനമായ രീതിയില്‍ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗികപീഡന അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല.
 
സമ്മതത്തോടെ വഴങ്ങികൊടുത്തശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യം അതായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്ത് സാഹചര്യം ആണെങ്കിലും വഴങ്ങി കൊടുത്ത ശേഷം അത് പൊതുസമൂഹത്തില്‍ പറയുന്നത് മാന്യതയല്ല. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ച ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. എനിക്ക് പറ്റില്ല മറ്റാരെയെങ്കിലും വിളിച്ച് അഭിനയിച്ചോളൂ എന്ന് പറയണമായിരുന്നു'- അനുമോള്‍ പറഞ്ഞു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article