'വര്‍ഷങ്ങള്‍ക്ക് ശേഷം'ചിത്രീകരണം പൂര്‍ത്തിയായി, നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസന്‍, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (09:13 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'ചിത്രീകരണം പൂര്‍ത്തിയായി. 40 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അവസാനദിന ചിത്രീകരണത്തിലും ഭാഗമായി. വിജയകരമായി ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷത്തില്‍ ടീമിലെ എല്ലാവരോടും വിനീത് ശ്രീനിവാസന്‍ നന്ദി പറഞ്ഞു. 
 
സിനിമയില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ശ്രീനിവാസന്റെയും മോഹന്‍ലാലിന്റേയും പഴയകാല ജീവിതമാണ് സിനിമ പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by pranav mohanlal (@pranavmohanlal.online)

വലിയ പ്രതീക്ഷകളോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയെ പ്രണവ് മോഹന്‍ലാല്‍ ആരാധകര്‍ നോക്കി കാണുന്നത്. ഹൃദയം പോലെ 100 കോടി ക്ലബ്ബില്‍ ഈ ചിത്രവും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. പ്രണവിന്റെ ഇപ്പോഴുള്ള ലുക്ക് കാണുമ്പോള്‍ മോഹന്‍ലാലിന്റെ പഴയ വിന്റേജ് രൂപം പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
 
പ്രണവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം പ്രഖ്യാപിച്ചത്.
 ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ ആകും നിവിന്‍ പോളി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article