Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

രേണുക വേണു

തിങ്കള്‍, 21 ഏപ്രില്‍ 2025 (13:49 IST)
Pope Francis Died: ഈസ്റ്റര്‍ തിരുന്നാളിനു പിറ്റേന്ന് ഈ ലോകത്തോടു വിടവാങ്ങി ആഗോള കത്തോലിക്കാസഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാദേശിക സമയം രാവിലെ 7.35 നാണ് മാര്‍പാപ്പയുടെ അന്ത്യമെന്ന് വത്തിക്കാന്‍ അറിയിച്ചു. 
 
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് 88 കാരനായ ഫ്രാന്‍സിസ് പാപ്പയുടെ അന്ത്യം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ കഴിഞ്ഞ മാര്‍ച്ച് 23 നാണ് ഡിസ്ചാര്‍ജ് ചെയ്ത് വത്തിക്കാനിലെ വസതിയിലേക്ക് കൊണ്ടുവന്നത്. സ്വവസതിയില്‍ വെച്ചാണ് മാര്‍പാപ്പയുടെ മരണം സ്ഥിരീകരിച്ചത്. 

ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി 2013 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കക്കാരനായ ആദ്യ മാര്‍പാപ്പ കൂടിയാണ് പോപ്പ് ഫ്രാന്‍സിസ്. 
 
രണ്ട് കരളിനെയും ന്യുമോണിയ ബാധിച്ച നിലയിലാണ് മാര്‍പാപ്പയെ കഴിഞ്ഞ ഫെബ്രുവരി 14 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് കരളുകളിലും അണുബാധ തീവ്രമായതിനെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി വന്നതോടെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിനു ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിനു ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍