പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സാര്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമെ എന്റെ പ്രണയം മുന്നോട്ട് പോവുകയുള്ളു, തോറ്റാല്‍ കാമുകി എന്നെ വിട്ട് പോകും. സാറിന് ചായ കുടിക്കാനായി 500 രൂപ ഇതിനൊപ്പം വെയ്ക്കുന്നു. എങ്ങനെയെങ്കിലും വിജയിപ്പിക്കണം. പ്ലീസ് എന്നായിരുന്നു വിദ്യാര്‍ഥിയുടെ അപേക്ഷ. അതേസമയം പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് സന്ദേശവും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അടുത്തമാസം ആദ്യവാരമാണ് എസ്എസ്എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിക്കുക.