മോഹന്‍ലാല്‍ ഫാന്‍സിനെ ഭയന്ന് ഗീത പ്രഭാകര്‍ നാടുവിട്ടു, രസകരമായ വീഡിയോയുമായി ആശ ശരത്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (15:06 IST)
മോഹന്‍ലാല്‍ ഫാന്‍സിനെ ഭയന്ന് ഗീത പ്രഭാകര്‍ നാടുവിട്ടു എന്ന ക്യാപ്ഷനുമായി ആശ ശരത്. രസകരമായ ഒരു വീഡിയോ പങ്കു വെച്ചു കൊണ്ടാണ് നടി ഇക്കാര്യം ചിരിക്കുന്ന ഇമോജി സഹിതം ആരാധകരുമായി ഷെയര്‍ ചെയ്തത്. താരത്തിന്റെ മേക്കപ്പ് മാന്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. 'ലാലേട്ടന്‍ ഫാന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്‌നാട്ടില്‍വച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ പാത്രം വാങ്ങിക്കാന്‍ വേണ്ടി വന്നതാണ്'.-വീഡിയോയില്‍ മേക്കപ്പ് മാന്‍ പറയുന്നു. 
 
കേരളത്തില്‍ നിന്ന് ഒളിച്ച് നടക്കുകയാണോ എന്ന ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു നടിയുടെ മറുപടി. അതേസമയം തമിഴ്‌നാട്ടില്‍ ഷൂട്ടിംഗ് തിരക്കിലാണ് ആശ. അന്‍പ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പൊള്ളാച്ചി ഷൂട്ടിങ്ങിനിടെ വീട്ടിലേക്ക് എന്തോ സാധനം വാങ്ങാന്‍ ആയി വന്നപ്പോള്‍ ആകസ്മികമായി പകര്‍ത്തിയ വീഡിയോയാണ് താരം തന്നെ പങ്കുവെച്ചത്

അനുബന്ധ വാര്‍ത്തകള്‍

Next Article