ടോവിനോ തോമസിന്റെ നായികയാകാന്‍ കല്യാണി പ്രിയദര്‍ശന്‍. 'തല്ലുമാല' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (12:45 IST)
ടോവിനോ തോമസിന്റെ നായികയാകാന്‍ കല്യാണി പ്രിയദര്‍ശന്‍. 'തല്ലുമാല' എന്ന ചിത്രം ഒരുങ്ങുകയാണ്. 'ലവ്'എന്ന സിനിമയ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
വരനെ ആവശ്യമുണ്ട്, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കല്യാണി പ്രിയദര്‍ശന്റെ നാലാമത്തെ മലയാള ചിത്രം കൂടിയാണ്. ടോവിനോയും സൗബിനും നായകന്മാരായിട്ടാണ് 'തല്ലുമാല' ആദ്യം പ്രഖ്യാപിച്ചത്.മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്ത് ഒപിഎം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് അബു, റിമ കല്ലിംഗല്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് ഈ പ്രോജക്ട് ആഷിക് ഉസ്മാന് കൈമാറുകയായിരുന്നു.
 
സൗബിന്‍ ഒഴിവാകുകയും പകരക്കാരനായി ഷറഫുദ്ദീന്‍ ചിത്രത്തില്‍ എത്തുകയും ചെയ്തു. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.

അനുബന്ധ വാര്‍ത്തകള്‍

Next Article