'കുട്ടികൾക്ക് ഓപ്പറേഷൻ നടത്തുമ്പോൾ ഡോക്ടർമാർ നെർവെസ് ആകുമെന്ന്' മുന്നാഭായ് എംബിബിഎസിൽ ഒരു ഡയലോഗ് ഉണ്ട്. ഇവിടെയും അത് തന്നെയാണ്. എന്നെ വെച്ച് മരക്കാർ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹം ശരിക്കും നെർവെസ് ആയിരുന്നു. അതുപോലെ തന്നെ ഞാനും. ഞങ്ങൾക്ക് ഇത് ഉദ്വേഗമുണര്‍ത്തുന്ന എക്സ്പീരിയൻസ് ആയിരുന്നു എന്ന് കല്യാണി പ്രിയദർശൻ പറയുന്നു. ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.