ഹിന്ദിയില്‍ വീണ്ടും പ്രിയദര്‍ശന്‍റെ കോമഡിക്കൊടുങ്കാറ്റ് !

കെ ആര്‍ അനൂപ്

ബുധന്‍, 3 ഫെബ്രുവരി 2021 (00:05 IST)
എട്ടു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് പ്രിയദർശൻ. ഹംഗാമ 2 എന്ന കോമഡിച്ചിത്രത്തിന്‍റെ ചിത്രീകരണം അദ്ദേഹം പൂർത്തിയാക്കി. 2003-ൽ പുറത്തിറങ്ങിയ ആദ്യഭാഗം പോലെ തന്നെ തകര്‍പ്പന്‍ കോമഡി തന്നെയാണ് ഈ സിനിമയുടെയും പ്രത്യേകത. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനുശേഷം പ്രിയദർശൻ പൂർത്തിയാക്കിയ സിനിമ കൂടിയാണിത്.
 
ബോളിവുഡ് പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു ചിരി അനുഭവം നൽകിയ ചിത്രമായിരുന്നു ഹംഗാമ. ഇപ്പോഴും മിനിസ്ക്രീനിൽ ഈ സിനിമ ഹിറ്റാണ്. അതിനാൽ തന്നെ പ്രിയദർശന് ഹംഗാമ 2 വലിയ വെല്ലുവിളി ആയിരുന്നു.
 
പരേഷ് റാവൽ, റിമി സെൻ, അഫ്താബ് ശിവദാസാനി, അക്ഷയ് ഖന്ന എന്നിവരായിരുന്നു ഹംഗാമയിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍